ഓര്‍മ്മകളിലൂടെ

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

കാത്തിരുപ്പ്

                                                                                                                                                                       


























നിലാവുള്ള  രാത്രിയില്‍ നിന്‍ സുഗന്തവും പേറി 
മന്തമാരുതന്‍ എന്‍ ഹൃദയകിളിവാതില്‍ പതുക്കെ 
തുറന്നെത്തുന്ന ആ  രവിനായി ഞാന്‍ എന്നന്നപോല്‍
അക്ഷമനായി കാത്തിരുന്നു .


മനസിന്‍റെ മായാച്ചുവരില്‍  ചായക്കൂട്ടുകള്‍ 
നിരത്തി ഞാന്‍ നിന്‍ രൂപത്തിനായി ,
നിന്‍ ഗന്ധത്തിനായ്‌ കാത്തിരുന്നു 


കുസൃതിയാം മാരുതന്‍ കിളിവാതിലില്‍ വന്നു  
തത്തിക്കളിക്കുമാം വേളയില്‍ 
ഞാനോര്‍ത്തുപോയി നിന്നെയാവേളയില്‍ 


ഞാനിന്നുമെന്നപോല്‍ ഓര്‍ക്കുന്നു 
നീയെനിക്ക് സമ്മാനിച്ച കിളിമോഴിയും 
കരിനീല കണ്ണുകളില്‍  തത്തിക്കളിച്ച രൂപഭാവവും 


നീ വരാതിരുന്ന ഈ രാവിലും
നഷ്ട്ടത്തിന്‍ ഏടുകളില്‍ നിന്‍ രൂപം ഞാന്‍ 
ഹൃദയത്തില്‍നിന്നും ചാലിച്ചെടുത്ത 
പ്രണയത്തിന്‍ ചായക്കുട്ടുകള്‍ മുക്കിയെടുത്ത് 
വിക്രിതമാം രൂപം വരച്ചു 
രൂപഭാവമില്ലാത്ത നിത്രയെ വരിക്കുന്നു ......



3 അഭിപ്രായങ്ങൾ: